കുളി കഴിഞ്ഞ് വന്നാൽ ആലിയ ടവ്വൽ താഴെയിടും, പിന്നീട് ഞാനാണത് ചെയ്യാറ്: രൺബിർ കപൂർ

0
907

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ആലിയ ഭട്ടും- രൺബിർ കപൂറും. കഴിഞ്ഞ നവംബറിലാണ് താര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ‘അനിമൽ’ ആണ് രൺബിർ കപൂറിന്റെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ആലിയയെ കുറിച്ച് രൺബിർ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എല്ലാകാര്യത്തിലും അടുക്കുംചിട്ടയുമുള്ള ആളാണ് താനെന്നും എന്നാൽ ആ കാര്യത്തിൽ ആലിയ നേർ വിപരീതമാണെന്നും രൺബിർ പറയുന്നു. കൂടാതെ ദാമ്പത്യത്തില്‍ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. നമ്മളും പരിശ്രമിച്ചാലേ വിജയകരമായ ദാമ്പത്യം ഉണ്ടാക്കാന്‍ കഴിയുകയുള്ളു എന്നും രൺബിർ കൂട്ടിചേർത്തു.

“ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷമായി ഒരുമിച്ചാണ്. പരസ്പരം വ്യക്തിത്വം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യ വര്‍ഷത്തില്‍ തന്നെ ബന്ധങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ മനസ്സിലാക്കണം. ബന്ധങ്ങള്‍ കടുപ്പമുള്ളതാണ്. മനുഷ്യര്‍ ചിലപ്പോള്‍ മൃഗങ്ങളെക്കാള്‍ വളരെ കഠിനമാവാറുണ്ട്. ചിലപ്പോള്‍ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. ആളെ മനസ്സിലാക്കണം. ആ വ്യക്തിയോട് നമുക്ക് സഹാനുഭൂതി ഉണ്ടായിരിക്കണം.

അവള്‍ കുളി കഴിഞ്ഞ് ഷവറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അവളുടെ ടവല്‍ തറയിലേക്ക് ഇടും. ഞാനാണ് എപ്പോഴും അവളുടെ ടവല്‍ എടുത്ത് ബാസ്‌കറ്റില്‍ ഇടാറുള്ളത്.

എല്ലാ സാധനങ്ങളും വൃത്തിയായി അതൊക്കെ ഇരിക്കുന്നിടത്ത് തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതിനാല്‍ ‘പെര്‍ഫെക്ഷനിസ്റ്റ്’ ആകാറുണ്ട്. ആലിയ നേരെ തിരിച്ചാണ്.” എന്‍ബികെയ്ക്കൊപ്പം അണ്‍സ്സ്റ്റോപ്പബിള്‍ എന്ന പരിപാടിയിൽ വെച്ചാണ് രൺബിർ മനസുതുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here