മഞ്ചേശ്വരത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റിനെ നിയമിച്ചതിൽ പ്രവർത്തകർക്ക് അതൃപ്തി

0
167

കാസര്‍കോട്: മഞ്ചേശ്വരത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റിനെ നിയമിച്ചതിൽ പ്രവർത്തകർക്ക് അതൃപ്തി. സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ പ്രവർത്തകർ റോഡിൽ തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് സ്വന്തം നിലക്ക് മണ്ഡലം പ്രസിഡന്‍റിന്‍റെ നിയമനം നടത്തിയെന്നാണ് പരാതി.

മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിന്റെ നിയമനത്തിലാണ് പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നത്. പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണം നടത്താൻ എത്തിയ ഡി.സി.സി ഭാരവാഹികളായ സാജിദ് മൊവ്വൽ, പ്രഭാകർ എന്നിവരെ പ്രവർത്തകർ ഹൊസങ്കടിയിൽ തടഞ്ഞു. പ്രസിഡന്‍റ് നിയമനത്തിനെതിരെ കഴിഞ്ഞയാഴ്ച പ്രവർത്തകർ ഹൊസങ്കടിയിൽ പ്രതിഷേധ യോഗം ചേർന്നിരുന്നു. മുതിർന്ന നേതാക്കളും നാൽപതോളം പ്രവർത്തരും അന്ന് യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ നേതാക്കളോടോ പ്രവർത്തകരോടോ ആലോചിക്കാതെ സജീവ പ്രവർത്തകനല്ലാത്ത ബി.എം മൻസൂറിനെ പ്രസിഡൻ്റാക്കിയെന്നാണ് പരാതി.

ഡി.സി.സി പ്രസിഡന്‍റ് സ്വന്തം നിലക്ക് മണ്ഡലം പ്രസിഡന്‍റിന്‍റെ നിയമനം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത് മൻസൂറിൻ്റെ ഇടപെടൽ കാരണമെന്നും പ്രവർത്തകർ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here