ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് എട്ടുകാലിയുടെ കടിയേറ്റ് ദാരുണാന്ത്യം

0
203

എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസിന് ദാരുണാന്ത്യം. മുഖത്താണ് കടിയേറ്റത്. കടിയേറ്റ ഭാഗം പിന്നീട് കരിനീല നിറത്തില്‍ കാണപ്പെട്ടു. വലിയ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രാഥമിക ചികിത്സയ്ക്കു ശേഷം മൊറൈസ് ആശുപത്രി വിട്ടു എന്നാല്‍ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ദിവസങ്ങള്‍ക്കിപ്പുറം മരണത്തിനു കീഴടങ്ങേണ്ടിവന്നു. മൊറൈസിന്റെ ഭാര്യ ജൂലിയെനി ലിസ്‌ബോവയാണ് ഗായകന്റെ മരണവിവരം ഒദ്യോഗികമായി അറിയിച്ചത്. മൊറൈസിന്റെ ദത്തുപുത്രിയായ പതിനഞ്ചുകാരിയേയും ഇതേ എട്ടുകാലി കടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ കാലിലാണ് കടിയേറ്റതെന്നാണു വിവരം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

15ാം വയസില്‍ സംഗീതരംഗത്തു ചുവടുറപ്പിച്ച മൊറൈസ്, സുഹൃത്തിനും സഹോദരനുമൊപ്പം ഒരു സംഗീത ബാന്‍ഡും നടത്തിയിരുന്നു. പ്രശസ്തിയുടെ ഉന്നതിയിലെത്തി നില്‍ക്കവെയാണ് മൊറൈസിന്റെ അകാല വിടവാങ്ങല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here