ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ; ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു

0
147

ജിദ്ദ: ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കായി സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് ആരംഭിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്.

ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റിയും പാസ്പോര്‍ട്ട് വിഭാഗവും സഹകരിച്ചാണ് പുതിയ ലോഞ്ച് സജ്ജമാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സൗദി ഭരണകൂടം നടത്തി വരുന്നത്.

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്ന വിദേശികളുടെ യാത്രാ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രത്യേക ലോഞ്ച് ഏരിയയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറൈവല്‍ വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുകയാണ് ഇതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്.

63 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കുന്നുണ്ട്. സൗദിയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്തിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പത്ത് കോടി വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ പ്രതീക്ഷ. 2030ഓടെ 15 കോടി വിനോദ സഞ്ചാരികളെ രാജ്യത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here