കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന് രാജ് മോഹൻ ഉണ്ണിത്താൻ സമാപനയോഗം ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിനെത്തുന്നവർക്കായുള്ള യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ഓരോ അര മണിക്കുറിനുള്ളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തും. രാവിലെ 8.15-ന് തുടങ്ങുന്ന സർവീസ് വൈകീട്ട് 7.45 വരെ യുണ്ടാവും.കലോത്സവത്തെ വൻ വിജയമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.
കലോത്സവത്തിനെത്തുന്ന മുഴുവൻ ആളുകൾക്കും സംഘാടക സമിതി ഭക്ഷണമൊരുക്കും.കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു എൽ.പി. വിദ്യാലയം ഉപജില്ലാ കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നത്.വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ താഹിറ ജി. ഷംസിർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ശശിധര, സംഘാടക സമിതി ചെയർമാൻ എം.പി. ശ്രീഷ കുമാർ, ഹെഡ്മാസ്റ്റർ ഹർഷ എം.പി, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് പേരാൽ എന്നിവർ സംബന്ധിച്ചു.