2034 ലോകകപ്പ് ഫുട്‌ബോൾ സൗദിയിൽ തന്നെ, ഔദ്യോഗിക പ്രഖ്യാപനവുമായി ഫിഫ

0
174

റിയാദ്: 2034-ലെ ലോകകപ്പിന് സൗദി അറേബ്യ തന്നെ ആതിഥ്യം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റൊരു രാജ്യവും 2034 ലോകകപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാത്താതാണ് സൗദിക്ക് നറുക്ക് വീഴാൻ കാരണം. ഇതോടെ, 11 വർഷത്തിന് ശേഷം ലോക ഫുട്‌ബോൾ മാമാങ്കം സഊദിയുടെ മണ്ണിലെത്തും.

എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ വർഷം അവസാനത്തോടെ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കപ്പെടും. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്‌ട്രേലിയ പിൻമാറിയതായി ചൊവ്വാഴ്ച രാവിലയാണ് അറിയിച്ചത്. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന മണിക്കൂറുകൾക്ക് മുമ്പാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ അറിയിച്ചത്.

ഖത്തറിന് ശേഷം വീണ്ടും ഗള്‍ഫ് രാജ്യത്തേക്ക് ഫുട്‌ബോള്‍ മാമാങ്കമെത്തുന്നതോടെ ഇനി സൗദി സാക്ഷ്യം വഹിക്കുക ചരിത്ര മുന്നേറ്റങ്ങൾക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here