യു.എ.ഇയിൽ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

0
296

അബൂദബി: യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.

ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ ഹജ്ജ് 10 മുതൽ 12 വരെ ബലി പെരുന്നാളിന് അവധി ലഭിക്കും. മുഹറം ഒന്നിന് ഹിജ്‌റ പുതുവത്സര ദിനത്തിന് പൊതുഅവധിയാണ്. റബീഉൽ അവ്വൽ 12ന് നബിദിനത്തിലും, ഡിസംബർ രണ്ടിന് യു.എ.ഇ.ദേശീയദിനത്തിനും അവധി ലഭിക്കും. ഹിജ്‌റ മാസം അടിസ്ഥാനമാക്കുന്ന അവധിദിനങ്ങൾ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here