സുപ്രീംകോടതിയിലെ ആദ്യവനിത ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

0
223

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here