മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം അടിയന്തിര പ്രാധാന്യത്തോടെ സാധ്യമാക്കണം: മുസ്ലിം ലീഗ്

0
123

ഉപ്പള: ഉപ്പളയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം സാധ്യമാക്കാൻ സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്ന് ഉപ്പള സി.എച്ച്. സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ആശുപത്രിയെ തകർക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നതായാണ് മനസിലാകുന്നത്. ഇതിൻ്റെ ഭാഗമായാണ് രാതികാല ചികിത്സയും അത്യാഹിത വിഭാഗവും നിർത്തലാക്കിയത്.

എട്ട് ഡോക്ടർമാരുടെ തസ്തികയാണ് ആശുപത്രിയിലുള്ളത് ഇതിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒരു ഡോക്ടറടക്കം അഞ്ച് പേരാണ് നിലവിലുള്ളത്.

ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന ജില്ലയുടെ വടക്ക് ഭാഗത്ത് അതിർത്തി പ്രദേശത്തുള്ള ഈ താലൂക്ക് ആശുപത്രിയോട് കാലങ്ങളായി സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും മുഴുവൻ സമയവും എല്ലാ വിഭാഗങ്ങളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും മുസ് ലിം ലീഗ് ആവശ്യപ്പെട്ടു.

13.5 കോടി രൂപാ ചിലവിൽ നിർമിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ അധികാരികൾ അവസരമൊരുക്കണമെന്നും അവഗണന തുടരാനാണ് നീക്കമെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുസ് ലിം ലീഗ് മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു. എ കെ എം അഷ്റഫ് എം എൽ എ, ജില്ല ഭാരവാഹികളായ എംബി യൂസുഫ്, ടി എ മൂസ, ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ യുകെ സൈഫുള്ള തങ്ങൾ, അന്തുഞ്ഞി ഹാജി ചിപ്പാർ, ടി എം മൂസ കുഞ്ഞി ഹാജി, അബ്ദുല്ല മാളികെ, എം പി ഖാലിദ്, സിദ്ധീഖ് ഒളമുഗർ, ഖാലിദ് ദുർഗിപ്പള്ള, പിബി അബുബക്കർ, ഹനീഫ് ഹാജി പൈവളികെ, എം അബ്ദുല്ല മുഗു, അസീസ് കളത്തൂർ, യൂസുഫ് ഉളുവാർ, അബ്ദുല്ല കജെ, മുഹമ്മദ് പുത്തു പാപൂർ, ബിഎ അബ്ദുൽ മജീദ്, വാഹിദ് കുടൽ, താജുദ്ധീൻ കടമ്പാർ, സാലി ഹാജി കളായ്, അസീസ് കളായ്, ഇ കെ മുഹമ്മദ് കുഞ്ഞി, സെഡ് എ കയ്യാർ, ബി എം മുസ്തഫ, സിദ്ധീഖ് ദണ്ഡഗോളി, ആയിഷത്ത് താഹിറ, നമീസ് കുദുക്കോട്ടി, ഖലീൽ മരിക്കെ, ബി കെ അബ്ദുൽ കാദർ, ബി എ റഹ്മാൻ ആരിക്കാടി, ഇബ്രാഹിം മുണ്ഡ്യത്തട്‌ക്ക, എ മുക്ത്താർ, സലീം ധർമ്മ നഗർ, ഗോൾഡൻ മൂസ കുഞ്ഞി, മൂസ മാസ്റ്റർ, ലത്തീഫ് അറബി ഉപ്പള, അബ്ദുൽ റഹ്മാൻ ബന്തിയോട് ചർച്ചയിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here