പാനിപൂരി ഇങ്ങനേയും കഴിക്കാമോ?; കമിതാക്കളുടെ വീഡിയോക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

0
210

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുമുള്ള വീഡിയോകള്‍ നമ്മുടെ മുന്നിലെത്താറുണ്ട്. ഇതില്‍ പലതും നമ്മളില്‍ കൗതുകമുണ്ടാക്കുന്ന വീഡിയോയാണ്. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രം തയ്യാറാക്കുന്ന വീഡിയോകള്‍ നമുക്ക് അരോചകമായി തോന്നും. ഇത്തരം വീഡിയോകള്‍ക്ക് താഴെ രൂക്ഷമായ ഭാഷയിലുള്ള കമന്റുകളുമുണ്ടാകാറുണ്ട്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വഴിയോര കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി വാങ്ങിക്കഴിക്കുന്ന കമിതാക്കളാണ് ഈ വീഡിയോയിലുള്ളത്. കാമുകി വായില്‍ ഗോല്‍ഗപ്പവെച്ച് നില്‍ക്കുമ്പോള്‍ കാമുകന്‍ തന്റെ വായില്‍ നിന്ന പാനി പകരുന്നതാണ് വീഡിയോയിലുള്ളത്. ഇത് കാണാനുള്ള പ്രയാസംകൊണ്ട് കച്ചവടക്കാരന്‍ മുഖം തിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇങ്ങനെ ആരും പ്രണയിക്കരുതെന്നായിരുന്നു ഇതിന് താഴെ വന്ന ഒരു കമന്റ്. കമിതാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് അവരുടെ ഇഷ്ടമാണെന്നും എന്നാലിത് മറ്റുള്ളവരെ കാണിക്കുന്നത് അല്‍പം കടന്നകൈയാണെന്നും ആളുകള്‍ പ്രതികരിച്ചു. ഉള്ളടക്കം ഇതാണെന്ന് അറിയാതെ വീഡിയോ കണ്ടുപോയി എന്ന് കമന്റ് ചെയ്തവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here