അബുദാബി: ജോലി നഷ്ടപ്പെട്ട് എല്ലാ പ്രതീക്ഷയും മങ്ങി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസിയെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രവാസിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് അഷ്റഫ് താമരശേരിയുടെ പോസ്റ്റ്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. അവസാനമായി കമ്പനിയിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും അമ്മക്ക് വേണ്ടി പണം അയച്ചു നൽകിയിരുന്നു. നാട്ടിലേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു.
‘നാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങിയ സഹോദരൻ യാത്രയായത് മരണത്തിലേക്ക്. ഇത്രയേയുള്ളൂ നമ്മുടെയൊക്കെ കാര്യം. മരണം എപ്പോഴും വന്ന് വിളിക്കാം ഇറങ്ങി പോയേ പറ്റൂ. അത് എത്ര വലിയ ആളായാൽ പോലും. നമുക്ക് ലഭിച്ച ജീവിത കാലം പരമാവധി സന്തോഷത്തോടും സമാധാനത്തോടും കൂടി സുകൃതങ്ങൾ ചെയ്ത് മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളാണ് ചെയ്യേണ്ടത്’- അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹമാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സഹോദരന്റെ വിയോഗം സങ്കടകരമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. അവസാനമായി കമ്പനിയിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും അമ്മക്ക് വേണ്ടി പണം അയച്ചു നൽകിയിരുന്നു. നാട്ടിലേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി വരികെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്.
മരണത്തിന്റെ വിളിയെത്തിയാൽ പോയല്ലെ പറ്റൂ. നാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങിയ സഹോദരൻ യാത്രയായത് മരണത്തിലേക്ക്. ഇത്രയേയുള്ളൂ നമ്മുടെയൊക്കെ കാര്യം. മരണം എപ്പോഴും വന്ന് വിളിക്കാം ഇറങ്ങി പോയേ പറ്റൂ. അത് എത്ര വലിയ ആളായാൽ പോലും. നമുക്ക് ലഭിച്ച ജീവിത കാലം പരമാവധി സന്തോഷത്തോടും സമാധാനത്തോടും കൂടി സുകൃതങ്ങൾ ചെയ്ത് മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളാണ് ചെയ്യേണ്ടത്. അതേ എപ്പോഴും ബാക്കിയുണ്ടാകൂ. അത് മാത്രമേ എവിടേയും ഉപകാരപ്പെടൂ…
നമ്മിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ….