മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബൈത്തുറഹ്‌മ സമർപ്പണം ഒക്ടോബർ 15 ന്

0
203

കുമ്പള: ജീവകാരുണ്യ മേഖലകളിൽ പ്രവർത്തനം നടത്തി വരുന്ന മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്തിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ആദ്യ ബൈത്തുറഹ്മ സമർപ്പണം ഒക്ടോബർ 15ന് 4 മണിക്ക് ബംബ്രാണ അണ്ടിത്തടുക്കയിൽ നടക്കും.

ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സ് അംഗവും മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് താക്കോൽ ദാനം നിർവഹിക്കും. എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയാകും.

സുമനസ്കനായ വ്യക്തി നൽകിയ ആറ് സെൻ്റ് ഭൂമിയിലാണ് ബൈത്തുറഹ്മ നിർമിച്ചത്. 2015ൽ രൂപീകൃതമായതാണ് മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി . ചടങ്ങിൽ മുസ്ലിം ലീഗ് ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ മസ്ക്കറ്റ് കെ.എം.സി.സി മണ്ഡലം പ്രസിഡൻ്റ് അബൂ ഹാജി റോയൽ, വൈസ് ചെയർമാൻഅബൂബദ് രിയാ നഗർ, സെക്രട്ടറിമാരായ ഖലീൽ മത്റ,കരീംകക്കടം, അഡ്വൈ.അംഗം മൊയ്തീൻ കക്കടം എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here