‘ഇത് ഗസ്സയിലെ സഹോദരീ സഹോദരർക്ക്’; ലോകകപ്പ് മത്സരവിജയം സമർപ്പിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ

0
192

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരെയുള്ള പാകിസ്താന്റെ വിജയം ഫലസ്തീനിലെ ഗസ്സയിലുള്ള സഹോദരീ സഹോദരർക്ക് സമർപ്പിച്ച് മുഹമ്മദ് റിസ്‌വാൻ. ഇന്നലെ നടന്ന മത്സരവിജയം ഗസ്സയ്ക്ക് സമർപ്പിക്കുന്നതായി എക്‌സിലാണ് താരം വ്യക്തമാക്കിയത്. ‘ഇത് ഗസ്സയിലെ സഹോദരീ സഹോദരന്മാർക്കുള്ളതാണ്. വിജയത്തിൽ പങ്കാളിയായതിൽ സന്തോഷം. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ടീമിനുമുള്ളതാണ്. പ്രത്യേകിച്ച് വിജയം എളുപ്പമാക്കിയ അബ്ദുല്ല ഷഫീഖിനും ഹസ്സൻ അലിക്കും…

ഉടനീളമുള്ള അത്ഭുതകരമായ ആതിഥേയത്വത്തിനും പിന്തുണക്കും ഹൈദരാബാദിന് അങ്ങേയറ്റം നന്ദി പറയുന്നു’ എക്‌സിൽ റിസ്‌വാൻ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ താരം പുറത്താകാതെ 131 റൺസ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here