ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം, ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലഗുരുതരം

0
191

കൊച്ചി : കൊച്ചിയിൽ ഷവർമ  കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ  ‘ലെ ഹയാത്ത് ‘ ഹോട്ടൽ  ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന്  നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണവും തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here