മോശം പെരുമാറ്റം: സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകി മാധ്യമപ്രവർത്തക

0
215

അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക.. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകയോടുള്ള അതിരുകടന്ന സുരേഷ് ഗോപിയുടെ പെരുമാറ്റം.. അനുവാദമില്ലാതെ തന്‍റെ തോളില്‍ പിടിച്ചെന്നും എതിര്‍പ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോള്‍ ആവര്‍ത്തിച്ചെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.  സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നുമടക്കം വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സുരേഷ് ഗോപി മാപ്പ് പറയുകയായിരുന്നു. ഒരു മകളെ പോലെയാണ് കണ്ടതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.  സുരേഷ്‍ ഗോപിക്കെതിരെ കെ. മുരളീധരന്‍ രംഗത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here