ഭാര്യ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി: ബിരിയാണി വിളമ്പിയും ഗാനമേള നടത്തിയും യുവാവിന്‍റെ ആഘോഷം

0
256

ഭാര്യ തന്‍റെ സുഹൃത്തിനൊപ്പം ഇറങ്ങിപോയ വിവരമറിഞ്ഞ യുവാവ് സംഭവം ആഘോഷമാക്കി. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചുമാണ് ഭർത്താവ് ആഘോഷിച്ചത്. സമീപവാസികളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ചായിരുന്നു ആഘോഷം. കോ‍ഴിക്കോട് വടകരയിലാണ് സംഭവം.

തന്‍റെ ഭാര്യ ഇറങ്ങിപ്പോയ സന്തോഷത്തില്‍ പങ്കെടുക്കാനെത്തിവര്‍ക്ക് യുവാവ് മദ്യവും വിളമ്പി. പാട്ടും നൃത്തവും കൊ‍ഴുത്തതോടെ വീട് ഒരു കല്യാണ വേദി പോലെ ആയി മാറുകയായിരുന്നു.  അതേസമയം ഭാര്യ പോയതിൽ മാനസികമായി വിഷമമുണ്ടെന്നും, മനസിലെ പ്രയാസം അകറ്റാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നായിരുന്നു ഭർത്താവിന്‍റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here