വന്നത് കിടിലൻ ഫീച്ചർ! വരാനിരിക്കുന്നത് കിടിലോൽ കിടിലം! വീണ്ടും വാട്സ് ആപ്പ് അപ്ഡേറ്റ് !

0
204

പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ്  പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം.

കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും. വാട്ട്‌സാപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. 24 മണിക്കൂറും പരമാവധി രണ്ട് ആഴ്ചയും വരെ തിരഞ്ഞെടുക്കാം. പണമിടപാട് നടത്താനുള്ള അപ്ഡേറ്റ് വാട്ട്സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്.

പുതിയ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  എല്ലാ യുപിഐ ആപ്പുകൾ ഉപയോഗിച്ചും വാട്ട്സാപ്പിലൂടെ പണമിടപാടുകൾ നടത്താം.  വാട്ട്സാപ്പ് വഴി ഇന്ത്യൻ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുക എന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാകുമെന്ന് സാരം.

ചാനലുകളുമായി വാട്ട്സാപ്പ് എത്തിയിരുന്നു. വാട്ട്സാപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. കൂടാതെ വാട്ട്സാപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികൾ, സ്പോർട്സ് താരങ്ങൾ, സിനിമതാരങ്ങൾ എന്നിവരുടെ അപ്‌ഡേറ്റുകൾ ചാനലുകൾ വഴി അറിയാനാകും. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി നിരവധി പേരാണ് ഇതിനകം ചാനൽ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here