ഇനിമുതൽ വാട്സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാം; ‘സീക്രട്ട് കോഡ്’എന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്

0
148

മറ്റേത് ആപ്പിനേക്കാളും ആശയവിനിമയത്തിന് ഉപഭോക്താക്കൾ തെരഞ്ഞെടുക്കന്നത് വാട്സാപ്പാണ്. ഉപഭോക്താക്കളുടെ സുരക്ഷിതവും വ്യക്തിഗതവുമായ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വാട്സാപ്പ് പുതിയ ഫീച്ചറുകൾ കൊണ്ട് വരാറുണ്ട്. ഇപ്പോഴിതാ വാട്സാപ്പ് പുതിയ സീക്രട്ട് ഫീച്ചറുമായി എത്തിയിരിക്കുന്നു. വാട്സാപ്പില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന പ്രൈവസി ഫീച്ചറാണിത്. ‘സീക്രട്ട് കോഡ്’ എന്ന ഈ ഫീച്ചർ പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയൊരു ഫീച്ചര്‍ വരുന്നതോടു കൂടി ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാന്‍ സഹായിക്കും. ഇത് ആദ്യം പരീക്ഷിച്ചത് ആന്‍ഡ്രായിഡ് 2.23.21.9ലെ വാട്‌സ്ആപ്പ് ബീറ്റയിലാണ്.

ഈ ഫീച്ചർ രഹസ്യമായി വയ്ക്കേണ്ട ചാറ്റുകള്‍ക്ക് പാസ് വേര്‍ഡ് ഇടാന്‍ സഹായിക്കുന്നതിനൊപ്പം സേര്‍ച്ച് ഓപ്ഷനില്‍ നിന്ന് രഹസ്യമാക്കി വയ്ക്കുന്ന ചാറ്റുകളിലെ ആളുകളുടെ പേരും അപ്രത്യക്ഷമാകും. കൂടാതെ ഈ ഫീച്ചര്‍ വരുന്നതോടെ ഫീച്ചര്‍ ലിങ്ക് ചെയ്ത ഡിവൈസുകളില്‍ ചാറ്റുകള്‍ സുരക്ഷിതമാക്കുന്ന ഫോള്‍ഡറിന് പാസ് വേര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. എന്നാൽ എല്ലാ വാട്സാപ്പ് ഉപയോക്താക്കള്‍ക്കും ഈ സീക്രട്ട് ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ചു ആഴ്ചകള്‍ കൂടിയെടുക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം മെയ് മാസത്തില്‍, ചാറ്റുകള്‍ ലോക്ക് ചെയ്യാൻ വേണ്ടി ബയോമെട്രിക്‌സ് അല്ലെങ്കില്‍ പിന്‍ കോഡുകള്‍ ഉപയോഗിച്ച് ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നിലധികം ഡിവൈസുകളിൽ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ മാര്‍ഗമില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here