വൊർക്കാടി ബാങ്ക് തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയ നടപടി ഡി.സി.സി. റദ്ദാക്കി

0
204

കാസർകോട് : വൊർക്കാടി സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അച്ചടക്ക നടപടി ഡി.സി.സി. റദ്ദാക്കി.

ഹർഷാദ് വൊർക്കാടി, അബ്ദുൽഖാദർ ഹാജി, ഹാരിസ് മച്ചമ്പാടി എന്നിവരെ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയ നടപടിയാണ് കെ.പി.സി.സി. നിർദേശത്തെത്തുടർന്ന് റദ്ദാക്കിയത്. സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചെന്ന കാരണം പറഞ്ഞാണ് മൂന്നുപേരെ കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പുറത്താക്കിയത്.

വിഷയത്തിൽ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സോമപ്പ ദെഗോളിയോട് വിശദീകരണം നൽകാനും ഡി.സി.സി. ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് പാർട്ടിയിൽനിന്ന് പുറത്താക്കാൻ അധികാരമില്ലെന്നും അത് പ്രാദേശിക ചാനലുകളിലും സോഷ്യൽ മീഡിയകളിലുൾപ്പെടെ പ്രചരിപ്പിച്ചതും തികഞ്ഞ പാർട്ടി അച്ചടക്ക വിരുദ്ധ പ്രവർത്തനമായി കണക്കാക്കുന്നതായും ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here