വോർക്കാടിയിൽ കേരളോത്സവം നടത്താതെ യുവാക്കളെ വഞ്ചിക്കുന്നു

0
176

വോർക്കാടി: വോർക്കാടി പഞ്ചായത്തിൽ കേരളോത്സവം നടത്താതെ യുവാക്കളുടെ കല-കായിക മികവ് പരിപോഷിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതായി എം.എസ്‌.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തും കേരളോത്സവം പഞ്ചായത്ത് തലത്തിൽ നടത്തി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വൊർക്കാടിയിൽ മത്സരം നടത്താതെ കഴിഞ്ഞ വർഷത്തെ മത്സര വിജയികളെ ബ്ലോക്ക് തല മത്സരത്തിനായാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here