സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഉപ്പളയിൽ

0
196

മഞ്ചേശ്വരം: സംസ്ഥാന സബ് ജൂനിയർ, ജൂനിയർ, സീനിയർ അന്തർജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഉപ്പള പ്ലേഓഫ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നവംബർ എട്ട് മുതൽ 13 വരെയാണ് മത്സരങ്ങൾ നടക്കുക. പുരുഷ-വനിതാ വിഭാഗങ്ങളിൽ ദേശീയതാരങ്ങളടക്കം പങ്കെടുക്കും. ജില്ലയിൽ ആദ്യമായാണ് സംസ്ഥാനതല ബാഡ്മിന്റൺ മത്സരം നടക്കുന്നത്. ചാമ്പ്യൻഷിപ്പ്‌ വിജയിപ്പിക്കുന്നതിനായി എ.കെ. എം.അഷ്‌റഫ് എം.എൽ.എ. ചെയർമാനും പി.എ.ഫൈസൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here