പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു; അമ്മയ്ക്കൊപ്പം യാത്ര ചെയ്ത 3 വയസുകാരന് ദാരുണാന്ത്യം

0
203

കണ്ണൂർ: കണ്ണൂർ ചാവശ്ശേരി പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരിപറമ്പ് സ്വദേശി മുബഷിറയുടെ മകൻ ഐസിൻ ആദമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ അമ്മ പി കെ മുബഷീറയ്ക്ക് (23) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here