ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി; കാസർഗോഡ് സ്വദേശിയടക്കം നാലു മലയാളി യുവാക്കൾ തമിഴ്നാട്ടിൽ പിടിയിൽ

0
162

പാലക്കാട്: ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കൾ തമിഴ്നാട്ടിൽ പിടിയിൽ. പാലക്കാട് തിരുച്ചിണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം.

മലപ്പുറം സ്വദേശി അമീൻ ശരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റഫീഖ് (24), പാലക്കാട് സ്വദേശി ജബൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ് ജിംനാൻ (20) എന്നിവരാണ് അറസ്റ്റിലായത്.

യാത്രക്കാരിൽ ഒരാൾ റെയിൽവേ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ 20 പേരടങ്ങുന്ന പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here