ലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി ഇതാണ്; കഴിക്കുന്ന വീഡിയോ…

0
235

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മിക്കതും പക്ഷേ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവ ആയിരിക്കും. ഓരോയിടത്തും യാത്ര ചെയ്ത് വിവിധ രുചി വൈവിധ്യങ്ങള്‍ നമ്മെ പരിചയപ്പെടുത്തുന്നവര്‍, നമ്മുടെ നാട്ടിലെ തന്നെ തനത് രുചികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വീഡിയോകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ എന്നിങ്ങനെ പലതും ഇങ്ങനെയുള്ള ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് വ്യത്യസ്തമായ ഒരു ഫുഡ് വീഡിയോ. ഏതെങ്കിലും വിഭവങ്ങളെ പരിചയപ്പെടുത്തുന്നതോ മറ്റോ ഒന്നുമല്ല ഈ ഫുഡ് വീഡിയോയുടെ ഉള്ളടക്കം.

ലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി കഴിച്ചുനോക്കുകയാണ് ഇതില്‍ ഒരു യുവതി. കണ്ടന്‍റ് ക്രിയേറ്ററായ യുവതിയാണ് ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന മിഠായി കഴിച്ചുനോക്കുന്നത്.

കാഴ്ചയില്‍ ഉരുണ്ട്, ചാരനിറത്തിലുള്ള മിഠായി കാണുമ്പോഴേ പോടി തോന്നുന്നുവെന്നാണ് മിഠായി രുചിക്കും മുമ്പ് യുവതി വീഡിയോയില്‍ പറയുന്നത്. കോണ്‍ക്രീറ്റും മെറ്റലും കൊണ്ടാണോ മിഠായി ഉണ്ടാക്കിയിരിക്കുന്നത് കാണുമ്പോഴേ പേടിയാകുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

എട്ട് വയസോ അതിന് താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് മിഠായി നല്‍കരുതെന്ന് പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ഇവര്‍ മിഠായി രുചിച്ചുനോക്കും മുമ്പ് എടുത്ത് പറയുന്നു. എന്തായാലും മിഠായി രുചിച്ച് നോക്കും വരെ മാത്രമാണ് ഇവരുടെ ചിരിച്ച മുഖം വീഡിയോയില്‍ കാണുന്നുള്ളൂ.

മിഠായി വായിലിട്ട ഉടനെ തന്നെ ഇവരുടെ ഭാവവും ശരീരഭാഷയും ശബ്ദവുമെല്ലാം മാറിമറിയുകയാണ്. അലറുകയും അസഹനീയമായ എന്തോ അനുഭവത്താല്‍ പുളയുകയും ചെയ്യുന്ന യുവതിയെ കാണുമ്പോള്‍ തന്നെ മിഠായിയുടെ ശക്തി മനസിലാകുന്നുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നത്. ആസിഡ് കോട്ടിംഗ് ഉള്ള, ചെറുനാരങ്ങയുടെ ഫ്ളേവറിലുള്ള മിഠായി ആണത്രേ ഇത്.

എന്തായാലും അവസാനം വായ പൊള്ളിപ്പോയതുപോലെ വേദന സഹിക്കാൻ വയ്യാതായതുപോലെയാണ് ഇവര്‍ കാണിക്കുന്നത്. വീഡിയോയുടെ ഒടുക്കം ഇവര്‍ കരച്ചിലിലേക്ക് പോകുന്നത് പോലെയും കാണാം.

വീഡിയോ കണ്ടുനോക്കൂ…

 

 

LEAVE A REPLY

Please enter your comment!
Please enter your name here