പ്രണയിച്ചു വിവാഹം കഴിച്ചു, ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യചെയ്തു

0
218

മംഗളൂരു: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ സുഭാഷ് നഗറിലെ നൗസീന്‍ (22) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഉള്ളാള്‍ സ്വദേശി അസ്മാന്‍ നൗസീനെ വിവാഹം ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും അസ്മാന് വിവാഹ സമ്മാനമായും സ്ത്രീധനമായും 180 ഗ്രാം സ്വര്‍ണം നല്‍കിയിരുന്നു. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നൗസീനെ മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. നിരന്തര പീഡനത്തെ തുടര്‍ന്ന് നൗസീന്‍ ഭര്‍തൃവീട് വിട്ട് വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

LEAVE A REPLY

Please enter your comment!
Please enter your name here