ഇസ്രയേലിൽ ആക്രമണങ്ങൾ തുടരുന്നു, വിമാനത്താവളങ്ങൾ അടച്ചു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ

0
186

ഡൽഹി: ഇസ്രായേലിൽ ഉള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്രം പുറത്തിറക്കി. ഹമാസും ഇസ്രായേലും നടത്തുന്ന ആക്രമണം ശക്തമായതോടെയാണ് ജാഗ്രത പാലിക്കണമെന്ന് നിർദേശം കേന്ദ്രസർക്കാർ നൽകിയത്.

അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. സുരക്ഷിതമായ താവളത്തിന് സമീപത്ത് കഴിയണം. സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പിന്തുടരണം എന്ന നിർദേശങ്ങളാണ് കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളിലുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ +97235226748 എന്ന നമ്പരിൽ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here