രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ അധികാരമില്ല; ‘ഇന്ത്യ’ എന്ന പേരില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

0
144

‘ഇന്ത്യ’ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേരില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അസോസിയേഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഡല്‍ഹി ഹൈക്കോടതിയിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. രാഷ്ട്രീയ കൂട്ടുകെട്ടുകളെ നിയന്ത്രിക്കാന്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ലെന്ന് ഡോ ജോര്‍ജ്ജ് ജോസഫ് തേമ്പലങ്ങാട് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതിയുടെ വിധിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഓഗസ്റ്റില്‍ ഹൈക്കോടതി കേസ് പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും കോടതി തേടിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ കൂട്ടായ്മയുടെ ചുരുക്ക പേരാണ് ഇന്ത്യ. രാജ്യത്തെ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ത്യ സഖ്യത്തിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here