ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകള്‍ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു

0
301

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെ മകളുമായ തസ്നീം ഇബ്രാഹിം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്തയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തിൽ തസ്നീം ഇബ്രാഹിം വ്യക്തമാക്കി.

2015-ലാണ് ഇവർ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യൻ നാഷണൽ ലീഗിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി തസ്നീം അറിയിച്ചതിനെത്തുടർന്ന് പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു.

നവംബർ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാൻ സേട്ട് അനുസ്മരണത്തിലും പലസ്തീൻ ഐക്യദാർഢ്യ സംഗമത്തിലും അവർ പങ്കെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here