ആ കാരവാനില്‍ ഞങ്ങളെയും കയറ്റുമോ? കുട്ടിക്കൂട്ടത്തെ വാഹനത്തില്‍ കയറ്റി സൂരി; വീഡിയോ

0
221

ചെന്നൈ: കോമഡി വേഷങ്ങളിലൂടെയും സഹതാരമായു തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സൂരി.അടുത്തിടെ പുറത്തിറങ്ങിയ വിടുതലൈ പാര്‍ട്ട് 1 ചിത്രത്തിലൂടെ സൂരി പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായി നടന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. ഇപ്പോഴിതാ താരത്തിന്‍റെ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്നെ കാണാനെത്തിയ ഒരു കൂട്ടം കുട്ടികളെ കാരവാനില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് സൂരി പങ്കുവച്ചിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമത്തിലെത്തിയതായിരുന്നു സൂരി. ഇതറിഞ്ഞ് നടനെ കാണാന്‍ ഒരു കൂട്ടം കുട്ടികളും അവിടെയെത്തി. കുട്ടികളോട് വിശേഷങ്ങള്‍ തിരക്കുന്ന കൂട്ടത്തില്‍ കാരവാനില്‍ കയറണമെന്ന ആഗ്രഹം കുട്ടിക്കൂട്ടം പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ സൂരി കുട്ടികളെ കാരവാനില്‍ കയറ്റുകയും ചെയ്തു. സെറ്റിലെ രസകരമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് കമന്‍റ് ചെയ്യുന്നത്.

ആരാധകരുമായി വളരെയധികം ബന്ധം പുലര്‍ത്തുന്നയാളാണ് സൂരി. ഈയിടെ ആരാധകന്‍റെ രോഗിയായ അമ്മയെ കാണാന്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ നടന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here