‘കായിക വിനോദങ്ങളെയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കരുത്’ തരംതാഴ്ന്ന പ്രവൃത്തി’: പാക് ക്രിക്കറ്റർ റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തിൽ ഉദയനിധി സ്റ്റാലിൻ

0
130

അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.

വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ് ശ്രീരാം’ വിളികൾ ഉയർന്നത്. എന്നാൽ കാണികളോട് പ്രതികരിക്കാതെ താരം നേരെ റൂമിലേക്ക് നടക്കുകയായിരുന്നു.

“ഇന്ത്യ സ്പോർട്സ്മാൻഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരംതാഴ്ന്നതുമാണ്. സ്‌പോർട്‌സ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം, യഥാർത്ഥ സാഹോദര്യം വളർത്തിയെടുക്കണം. വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്”- ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here