ഷൂസിനുള്ളിൽ കാത്തിരുന്നത് ഉഗ്രവിഷമുള്ള സർപ്പം; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
419

മഴക്കാലത്ത് വളരെ സൂക്ഷിക്കേണ്ടവയാണ് ഇഴ ജന്തുക്കൾ. ചെരിപ്പിലും പാത്രങ്ങളിലും അങ്ങനെ മനുഷ്യർ ഉപയോഗിക്കുന്ന ആവശ്യസാധനകളിൽ എല്ലാം ഇവ ചിലപ്പോൾ ചൂട് തേടി എത്താറുണ്ട്. അതിലൂടെ പലപ്പോഴും നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഷൂസിനുള്ളിൽ കുഞ്ഞൻ സർപ്പം തലപൊക്കി ഭയപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ട്വിറ്ററിൽ സയൻസ് ഗേൾ എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.

15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് യുവതി പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടങ്ങുന്നത് മൊക്കാസിന്‍ ചെരുപ്പില്‍ ചുരുണ്ടിരിക്കുന്ന പാമ്പിൽ നിന്നാണ്. വീഡിയോ എടുക്കുന്നയാള്‍ അടുത്തേക്ക് പോകുമ്പോൾ സർപ്പം കൊത്താനായി വരുന്നത് കാണാം. പാമ്പ് ചെരുപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിതത്. വീഡിയോ പങ്കുവച്ച് കൊണ്ട് സയന്‍സ് ഗേള്‍ കുറിച്ചു,’ ഇത്തരം സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യും?’. പിന്നാലെ അറിവ് നൽകുന്നതും രസകരമായതും തുടങ്ങി നിരവധി കമ്മെന്റുകളാണ് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here