വീട്ടിലേക്ക് നോട്ടുകെട്ടുകളുമായി വരുന്ന പാമ്പ്, വൈറലായി വീഡിയോ!

0
478

പാമ്പുകളുടെ അനേകം വീഡിയോകൾ നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ ചിലത് നമ്മെ ഭയപ്പെടുത്തുന്നതാണെങ്കിൽ മറ്റ് ചിലത് നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും. ഏതായാലും സോഷ്യൽ മീഡിയ വന്നതിന് ശേഷം പാമ്പുകൾ നമുക്ക് ഒന്നുകൂടി പരിചിതമായിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പാമ്പ് പണവുമായി ഒരു വീടിനകത്തേക്ക് കയറിപ്പോകുന്ന വീഡിയോയാണത്.

lindaikejiblogofficial -യാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ ആധികാരികതയെ കുറിച്ചും അത് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. കൂടാതെ, വീഡിയോയുടെ കാപ്ഷനിൽ പറയുന്നത് പെരുമ്പാമ്പ് പണവുമായി പോകുന്ന വീട് “ജിറ റെറെറ്റ്സോ” എന്നറിയപ്പെടുന്ന ഒരു തുണികൊണ്ട് അലങ്കരിച്ചിരിക്കുന്നുന്നു എന്നാണ്. ആഫ്രിക്കൻ പരമ്പരാഗത മതങ്ങളിൽ ഈ തുണിക്ക് വലിയ പ്രാധാന്യം ഉണ്ടത്രെ. പലപ്പോഴും വേട്ടക്കാരും പൂർവ്വികരെ ആരാധിക്കുന്നവരുമായിട്ടൊക്കെ ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ തുണി കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീടുകളിൽ വീട്ടുടമയെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നിഗൂഢമായ സ്വത്തുക്കൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നതത്രെ.

എന്നാൽ, വീഡിയോയുടെ ആധികാരികതയെ പലരും ശക്തമായി വിമർശിച്ചു. ഇത് മനപ്പൂർവ്വം തയ്യാറാക്കിയ വീഡിയോയാണ് എന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയാണ് എന്നും പലരും കമന്റ് ചെയ്തു. എന്തായാലും എന്നത്തേയും പോലെ മറ്റ് ചിലർ വളരെ തമാശ കലർന്ന രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയത്. ഒരാൾ കമന്റ് നൽകിയത് അതാ പാമ്പ് തങ്ങളുടെ പണം മോഷ്ടിച്ചു കൊണ്ടുപോകുന്നു എന്നാണ്. മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് ആ പാമ്പ് ആ പണം നൽകില്ല, പകരം പാമ്പ് ആ പണമെല്ലാം വിഴുങ്ങും എന്നാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here