സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ ഷോക്കേറ്റ് കുഞ്ഞിന് ദാരുണാന്ത്യം

0
298

അച്ഛനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ നാലു വയസ്സുള്ള പിഞ്ചുകുഞ്ഞ് ചോക്ലേറ്റ് എടുക്കാന്‍ ഫ്രിഡ്ജ് തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിസാമാബാദ് നന്ദി പേട്ടയിലെ എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ദാരുണമായ സംഭവമുണ്ടായത്. നന്ദിപേട്ട സ്വദേശിയായ രാജശേഖരന്റെ മകള്‍ രുഷിത(4) ആണ് മരിച്ചത്.

പിതാവിന് ഒപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയതായിരുന്നു കുട്ടിയും. ചോക്ലേറ്റ് കണ്ട് ഫ്രിഡ്ജ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here