നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ രോഹിത്തും സംഘവും; ഇന്ത്യക്ക് പിന്നില്‍ കെനിയ മാത്രം! കൂടെ അയര്‍ലന്‍ഡും

0
389

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതിന് പിന്നാലെ അനാവശ്യ റെക്കോര്‍ഡും ടീമിനെ തേടിയെത്തി. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. കിഷനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ രോഹിത്തിനേയും ശ്രേയസിനേയും ജോഷ് ഹേസല്‍വുഡ് ഒരോവറില്‍ മടക്കുകയായിരുന്നു.

മൂവരും മടങ്ങുമ്പോള്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ റണ്‍സിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുന്നത്. 2004ല്‍ സിംബാബ്‌വെക്കെതിരെ നാല് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ ഓസീനെതിരേയും നാല് റണ്‍സിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.

ഓസ്‌ട്രേലിയ രണ്ടാം തവണയാണ് ഒരു ടീമിനെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന നിലയിലേക്ക് തള്ളിവിടുന്നത്. 2007ല്‍ ബ്രിഡ്ജ്ടൗണില്‍ അയര്‍ലന്‍ഡിനേയും ഓസീസ് ഇതേ അവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. ഇക്കാര്യത്തില്‍ കെനിയ് ഇന്ത്യക്കും അയര്‍ലന്‍ഡിനും പിന്നിലുണ്ട്. 2003ല്‍ കെനിയ മൂന്ന് റണ്‍സ് മാത്രം നേടിയിരിക്കെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ഓസീസിനായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 27 എന്ന നിലയിലായിരുന്നു ഇന്ത്യ.

2007ലെ ലോകകപ്പിന് ശേഷം ലോകകപ്പുകളില്‍ മാത്രം 10 ഓവറില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്. 2007 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ രണ്ടിന് 24 എന്ന നിലയിലായിരുന്നു. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ നാലിന് 24 എന്ന നിലയിലേക്കും ഇന്ത്യ വീണിരുന്നു. ഇപ്പോള്‍ ഓസീസിനെതിരെ സമാനമായ അവസ്ഥ. 2019ല്‍ ഇംഗ്ലണ്ടിനെതിരെ ഒന്നിന് 28, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നിന് 34 എന്ന നിലയിലേക്കും ഇന്ത്യ വീണിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here