ഹമാസ് പോരാളികള്‍, ഭീകരരെന്ന് വിളിക്കാന്‍ മനസില്ല- റിജില്‍ മാക്കുറ്റി

0
211

കണ്ണൂര്‍: ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർഥ ഭീകരതയെന്നും ഹമാസിനെ ഭീകരതയുടെ ഗണത്തില്‍ പെടുത്താന്‍ തനിക്ക് മനസില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. . അതിൻ്റെ പേരിൽ എന്ത് ബുള്ളിങ്ങ് നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്

ഫലസ്തിൻ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൻ്റെ പേരിൽ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർത്ഥ ഭീകരത.

പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിൻ്റെ പേരിൽ എന്ത് ബുള്ളിയിങ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം .ടിപ്പു സുൽത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഉധം സിംഗും ഇന്ത്യക്കാർക്ക് ധീരവീരപുത്രൻമാരാണ്. ബ്രിട്ടീഷുകാർക്ക് അവർ തീവ്രവാദികളും ഭീകരവാദികളുമാണ്. ഈ ഗണത്തിൽ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിൻ്റെ ഷൂ നക്കലായിരുന്നു ഷൂവർക്കർമാരുടെ പ്രധാന പണി.ഫലസ്തീൻകാർക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാർഢ്യം. ഇസ്രായേലിനും അവരുടെ പിൻതുണക്കാരായ ഇന്ത്യയിലെ സംഘികൾക്കും ക്രിസംഘികൾക്കും അവർ ഭീകരൻമാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here