‘പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കരുത്’, ഓസ്‌ട്രേലിയ പാകിസ്‌താൻ മത്സരത്തിനിടെ ആരാധകനെ വിലക്കി പൊലീസ്: വീഡിയോ പുറത്ത്

0
206

ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മത്സരത്തിനിടെ പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ച ആരാധകനെ വിലക്കി പൊലീസ്. പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ അനുകൂലിക്കുന്നത് തൻ്റെ രാജ്യത്തെയാണ് അതുകൊണ്ടാണ് ജയ് വിളിക്കുന്നതെന്ന് പറഞെങ്കിലും ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കുകയായിരുന്നു. പാകിസ്താന് ജയ് വിളിക്കുന്നത് തെറ്റാണെന്നും, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് നല്ലതാണെന്നും പൊലീസ് യുവാവിനോട് പറഞ്ഞു.

‘ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലേ പിന്നെ എന്തുകൊണ്ട് പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ചൂടാ? അത് നല്ലതും ഇത് ചീത്തതുമാണോ. ഞാൻ പാകിസ്‌താനിൽ നിന്നാണ് വരുന്നത്’, യുവാവ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് യുവാവിനെതിരെ പൊലീസിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here