ലിയോയിലെ ട്രാക്ക് കോപ്പിയടി? അനിരുദ്ധിനെതിരായ ആരോപണത്തിൽ പീക്കി ബ്ലൈൻഡേഴ്സ് സംഗീത സംവിധായകന്റെ പ്രതികരണം

0
189

ലിയോയിലെ പശ്ചാത്തല സം​ഗീതത്തെ ചൊല്ലി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെതിരെ കോപ്പിയടി ആരോപണം ശക്തമാവുകയാണ്. ലിയോയിലെ ‘ഓര്‍ഡിനറി പേഴ്സണ്‍’ എന്ന ട്രാക്കാണ് ആരോപണവിധേയമായിരിക്കുന്നത്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ഒരു ട്രാക്കിന്‍റെ പകര്‍പ്പാണെന്നാണ് ആരോപണം.

ബെലറൂസിയന്‍ സം​ഗീതജ്ഞനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ചേർന്നാണ് പീക്കി ബ്ലൈൻഡേഴ്സിലെ ട്രാക്ക് ഒരുക്കിയത്. ഓട്നിക്കയുടെ ‘വേർ ആർ യു’ എന്ന പാട്ട് കോപ്പിയടിച്ചാണ് അനിരുദ്ധ് ‘ഓർഡിനറി പേഴ്സൺ’ ഒരുക്കിയതെന്ന ആരോപണമാണ് വിവാദമാകുന്നത്. ഓട്നിക്കയെ മെൻഷൻ ചെയ്ത് നിരവധി പേർ കോപ്പിയടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോപ്പിയടി ആരോപണത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഓട്നിക്ക.

‘ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റ​ഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്‍റെ കമന്‍റ് ബോക്സും. കാര്യങ്ങള്‍ അവ്യക്തമാണ് ഇപ്പോള്‍. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല’ ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് ഓട്നിക്കയുടെ പ്രതികരണം.

2019ലാണ് ഒറ്റ്നിക്കയുടെ ‘വേർ ആർ യു’ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. നിലവിൽ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്.

ഇന്ത്യൻ സിനിമാലോകത്തു തന്നെ വളരെ ചുരുങ്ങിയ കാലയളവിൽ ഏറ്റവും മൂല്യമുള്ള സം​ഗീത സംവിധായകരിൽ ഒരാളായി മറിയയളാണ് അനിരുദ്ധ് രവിചന്ദർ. കോളിവുഡിൽ നിന്നുള്ള ഹിറ്റ് ചിത്രങ്ങളിലെല്ലാം അനിരുദ്ധിന്റെ സംഗീത സാന്നിധ്യം കാണാം. വിക്രം, ജയിലർ, ജവാൻ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം അനിരുദ്ധ് മാജിക് സിനിമാസ്വാദകരെ അത്രമേൽ സ്വാധീനിച്ചിരുന്നു. എന്തായാലും, നിലവിലെ വിവാദത്തിൽ അനിരുദ്ധോ ലിയോയുടെ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here