സംസ്ഥാനത്ത് ഉള്ളി വില പൊള്ളുന്നു; ചെറിയുള്ളിക്ക് 100 കടന്നു,വെളുത്തുള്ളിക്ക് 150 മുതല്‍ 200 വരെ

0
134

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഒരു ഇടവേളക്കു ശേഷം വീണ്ടും ഉള്ളിവില വര്‍ധിച്ചു. ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടന്നു. ചെറുകിട കച്ചവടക്കാര്‍ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന്‍ കാരണം.

നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളില്‍ മഴ നാശം വിതച്ചതും വിലവര്‍ധനയ്ക്ക് കാരണമായി. നവരാത്രി ആഘോഷങ്ങള്‍ കഴിയുന്നതുവരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പച്ചക്കറി വിലയില്‍ കുറവ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഉള്ളി വില വര്‍ധിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here