നുസ്റത്തുൽ ഇസ്‌ലാം സംഘം മീലാദ് മെഹ്ഫിൽ ഒക്ടോബർ 13 മുതൽ 15 വരെ

0
182

കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 21-ാം വാർഷികവും ഈ വർഷത്തെ മീലാദ് മെഹ്ഫിലും ഒക്ടോബർ 13 മുതൽ 15 വരെ ഹംസ മുസ്‌ലിയാർ നഗറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

13ന് മഖാം സിയാറത്തും പതാക ജാഥയും 14ന് വൈകിട്ട് 3.30ന് തെരഞ്ഞെടുക്കപ്പെട്ട മദ്റസ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദഫ്, സ്കൗട്ട് അകമ്പടിയോടെ മിലാദ് റാലിയും നടക്കും.15ന് രാവിലെ 9.30 മുതൽ ഇരുപത് മദ്റസകളിൽ നിന്നും രണ്ട് വിഭാഗങ്ങളിലായി എട്ട് ഇനങ്ങളിൽ അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറും.

രാത്രി എട്ടിന് സമാപന സംഗമം കെ.എസ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. അബ്ദുൽ മജീദ് ഫൈസി അധ്യക്ഷനാകും. കൊടിയമ്മ ജുമാ മസ്ജിദ് ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥന നടത്തും.

പ്രോഗ്രാം കോ:ഒഡിനേറ്റർ അബ്ദുൽ കരീം ദർബാർക്കട്ട സ്വാഗതം പറയും. പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ, അബൂബക്കർ സാലൂദ് നിസാമി, ഷാഹുൽ ഹമീദ് സഅദി, അബ്ദുൽ ഖാദർ വിൽ റോഡി, അബ്ദുല്ല മൗലവി, ജമാഅത്ത് പ്രസിഡൻ്റ്എം.എം.കെ മൊയ്തു ഹാജി, സെക്രട്ടറി അബൂബക്കർ പൂക്കട്ട, അബ്ദുൽ റഹ്മാൻ കുന്നിൽപുര, അബ്ദുല്ല ഹാജി ഊജാർ, ബഷീർ മദനി, ഹംസ ഊജാർ എന്നിവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ, ജന.സെക്രട്ടറി അബ്ദുൽ റഹിമാൻ കുന്നിൽപുര, ട്രഷറർ ഹമീദ് ഊജാർ, സിദ്ദിഖ് ഊജാർ, ഉമ്മർ ഊജാർ, ഫൈസൽ ഊജാർ, യൂസഫ് കൊടിയമ്മ, അബ്ദുള്ള ബി പി, സഹൽ പൂക്കട്ട സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here