ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

0
148

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകി. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here