സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 28കാരന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു

0
151

നാഗ്പൂര്‍: സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. നാഗ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമലാബായ് ബദ്വൈക്(47)ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് രാംനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ദീപക് പൊലീസിനോട് പറഞ്ഞത്. മൃതദേഹം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പട്ടിരുന്നുവെന്നും ദീപക് പറഞ്ഞു. ദീപക് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ രാംനാഥിനെ ചോദ്യം ചെയ്തു.സ്‌മാർട് ഫോണിനായി പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്കാർഫ് ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി ഹഡ്‌കേശ്വർ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here