ഉപ്പള: വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരേ മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവോത്സവം ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ മംഗൽപ്പാടി പഞ്ചായത്ത് ടീം ചാമ്പ്യൻമാരായി.
32 റൺസിനാണ് മംഗൽപ്പാടിയുടെ വിജയം. എൻമകജെ പഞ്ചായത്ത് റണ്ണേഴ്‌സായി. ടൂർണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് മംഗൽപ്പാടി കാഴ്ചവെച്ചത്. ഫൈനലിൽ മംഗൽപ്പാടി മുന്നോട്ടുവെച്ച 72 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന എന്മകജെക്ക് 40 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ഫൈനലിലെ മികച്ച കളിക്കാരനായി മംഗൽപ്പടിയുടെ റസാഖ് മുട്ടത്തെ തെരെഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബാറ്റസ്മാനായും മഞ്ചേശ്വരത്തിന്റെ ഹാരിസിനെയും, മികച്ച ബൗളറായി മംഗൽപാടിയുടെ ആസിഫിനെയും, മികച്ച ഫീൽഡർ അൻച്ചു ഷേണി(എന്മകജെ), വിക്കറ്റ് കീപ്പർ സമദ് പെർള (എന്മകജെ) എന്നിവരെയും തെരെഞ്ഞെടുത്തു.
ജേതാക്കൾക്കുള്ള സമ്മാനങ്ങൾ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇൻ ചാർജ് നാസിർ ഇടിയ, സെക്രട്ടറി മജീദ് പച്ചമ്പള, മംഗൽപ്പാടി പഞ്ചായത്ത് അംഗം ശരീഫ്, ഹകീം കണ്ടിഗെ, ഇർഷാദ് മള്ളങ്കൈ, ഹസ്സൻ കുദുവ, ഫാറൂഖ് മാസ്റ്റർ, ശറഫുദ്ധീൻ പെരിങ്കടി, അപ്പി ബേക്കൂർ തുടങ്ങിയവർ നൽകി.