മംഗളൂരുവിൽ 61.60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ

0
137

മംഗളൂരു: അബുദാബിയിൽനിന്ന് മംഗളൂരു വിമാനത്താവളംവഴി കടത്താൻശ്രമിച്ച 61.60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച അബുദാബിയിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് ചെങ്ങള സ്വദേശി മുഹമ്മദ് മുസ്തഫ അബ്ദുള്ളയാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 61,60,050 രൂപ വിലവരുന്ന 1.053 കിലോ സ്വർണം പിടിച്ചെടുത്തു. സ്വർണം പശരൂപത്തിലാക്കി നാല് ഗോളങ്ങളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.

കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം നിഷേധിച്ചു. തുടർന്ന് റിമാൻഡ്‌ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here