പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ്, യുവാവ് പിടിയിൽ

0
270

ബെം​ഗളൂരു: പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വിജയനഗർ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ദേശവിരുദ്ധ വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയെന്ന് തുടർന്നാണ് യുവാവിനെ കസ്റ്റ‍ഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങിയത്. തുടർന്ന് ഇസ്രയേൽ തിരിച്ചടിച്ചു.  ഇരുവശത്തുമായി 2800-ലധികം പേർ കൊല്ലപ്പെട്ടു. ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here