മം​ഗൽപ്പാടിയിൽ പഞ്ചായത്ത് അസി.ഡെപ്യൂട്ടി ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധം

0
186

ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിൽ പരിശോധനയ്‌ക്കെത്തിയ അസി.ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഭരണസമിതി അംഗങ്ങൾ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞു നാട്ടുകാരും പൊലീസും പഞ്ചായത്ത് ഓഫീസിനു മുന്നിൽ കൂടി. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനെ തുടർന്ന് പഞ്ചായത്തും ജനങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മെമ്പർമാർ ജീവനക്കാരെ ഇന്നലെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടിരുന്നു. ആവശ്യം ഇന്നുച്ചക്കുമുമ്പ് പരിഹരിക്കുമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്നീട് തുറന്നുവിടുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ച കഴിഞ്ഞിട്ടും ഉറപ്പു പാലിക്കാത്തതിൽ പ്രതിഷേധിച്ചു മുഴുവൻ ഭരണസമിതി അംഗങ്ങളും ചേർന്നു ഓഫീസിനു താഴിട്ടുകയായിരുന്നു. ജീവനക്കാർ ഇല്ലാത്തതു മൂലം ജനങ്ങൾ അനുഭവിക്കുന്നു ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ അടുത്തിടെ ധർണ്ണാ സമരം നടത്തിയിരുന്നു. ജില്ലയിലെ പല പഞ്ചായത്ത് ഓഫീസുകളിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ ഭരണ പ്രതിസന്ധിയുണ്ടാകുന്നുണ്ടെന്ന് ജനപ്രതിനിധികൾ പരാതി ഉയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here