ലിയോയിലെ ഏറ്റവും പുതിയ ഗാനം ‘ഓർഡിനറി പേഴ്സൺ’ കോപ്പിയടി വിവാദത്തിൽ; തെളിവ് സഹിതം പുറത്തുവിട്ട് സോഷ്യൽ മീഡിയ

0
156

കാത്തിരിപ്പിനൊടുവിൽ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയിൽ കാണാൻ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്.

ലോകേഷ് കനകരാജിന്റെ സംവിധാന മികവും വിജയിയുടെ പ്രകടനവും കയ്യടി നേടുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറ്റവും മുകച്ചത് തന്നെ യായിരുന്നു. ഇപ്പോഴിതാ ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓർഡിനറി പേഴ്സൺ’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്തിന്റ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്സൻബർഗിന്റെ വരികൾക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നൽകിയിരിക്കുന്നത്.

എന്നാൽ ഗാനത്തിനെതിരെ ഇപ്പോഴിതാ കോപ്പിയടി ആരോപണം വന്നിരിക്കുകയാണ്. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ ‘വെയർ ആർ യു’ എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. മൂന്ന് വർഷം മുൻപ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒർജിനൽ ഗാനത്തിന് 64 മില്ല്യൺ വ്യൂസ് ആണ് നിലവിൽ ഉള്ളത്.

ഓർഡിനറി പേഴ്സൺ എന്ന ഗാനത്തിന് വരികളെഴുതിയ ഹെയ്സൻബർഗ് എന്നത് അനിരുദ്ധിന്റെ തന്നെ മറ്റൊരു പേരാണെന്നും മുൻപ് സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ച ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here