2023ലെ ഗൂഗ്ൾ സേർച്ച്: റൊണാൾഡോക്കും മെസ്സിക്കുമൊപ്പം കോഹ്‌ലിയും ആദ്യ അഞ്ചിൽ

0
209

2023ൽ ഗൂഗ്‌ളിൽ അന്വേഷിക്കപ്പെട്ട കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയും. ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമുള്ള പട്ടികയിലാണ് 34കാരനായ താരം ഇടംപിടിച്ചത്. ലൈവ് മിൻറ്.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023ൽ ഗൂഗ്‌ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് അൽനസ്‌റിനായി കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയാണ്. 199.4 മില്യൺ സേർച്ചുകൾ താരത്തിനായുണ്ടായെന്നാണ് ലൈവ് മിൻറ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രസീൽ സൂപ്പർതാരം നെയ്മറാണ് രണ്ടാമത്. 140.9 മില്യൺ സേർച്ചുകളാണ് നെയ്മറുടെ വിവരം തേടിയുണ്ടായത്. 104.4 മില്യൺ സേർച്ചുകളുള്ള മെസിയാണ് മൂന്നാമത്. 72.1 മില്യൺ സേർച്ചുകളുമായി അമേരിക്കൻ ബാസ്‌കറ്റ് ബോൾ താരം ലേ ബ്രോൺ ജെയിംസാണ് നാലാമത്. കോഹ്‌ലിക്കായി 68.0 അന്വേഷണങ്ങളാണുണ്ടായത്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ മിന്നും ഫോമിലാണ് കോഹ്‌ലി.

പോളണ്ടിന്റെ ടെന്നിസ് താരം ഇഗാ സ്വിറ്റേകാണ് വനിതാ താരങ്ങളിൽ ഒന്നാമത്. 15.6 മില്യൺ ഗൂഗ്ൾ സേർച്ചുകളാണ് താരത്തിന്റെ വിശേഷങ്ങൾ തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here