ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖിന് 30 ദിവസത്തേക്ക് ശിവമോഗയിൽ പ്രവേശന വിലക്ക്

0
147

മംഗളൂരു: മംഗളൂരുവിൽ നിന്ന് ശിവമോഗ്ഗയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖിനെ ബുധനാഴ്ച പൊലീസ് തടഞ്ഞു.മസ്തിക്കട്ടയിൽ എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തത് പൊലീസ് അകമ്പടിയോടെ നൂറ് കിലോമീറ്ററോളം അകലെയുള്ള ദാവൺഗരെയിൽ വിട്ടതായി മുത്തലിഖ് പറഞ്ഞു.ശിവമോഗ്ഗയിൽ പ്രവേശിക്കുന്നത് 30 ദിവസത്തേക്ക് വിലക്കി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു.

നബിദിന ആഘോഷത്തിനിടെ സാമുദായിക സംഘർഷമുണ്ടായ ശിവമോഗ്ഗ റിഗിഗുഡ്ഢ മേഖലകൾ സന്ദർശിക്കാനായിരുന്നു മുതലിഖിന്റെ പരിപാടി.മതവിദ്വേഷ പ്രസംഗം നടത്തും എന്നതിനാലാണ് പ്രവേശം തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here