അങ്ങനെ കണ്ണൂർ സ്‌ക്വാഡും ഈ ക്ലബ്ബിലേക്ക്; വിജയത്തിൽ സന്തോഷിച്ച് മമ്മൂട്ടി ആരാധകർ

0
186

തിയറ്ററുകളിൽ വൻ ആവേശം സൃഷ്ടിച്ച് മുന്നോട്ടു പോകുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ബോക്സ് ഓഫീസ് റിപ്പോര്‍ട്ടിലും ഈ ആവേശം അതേപോലെ പ്രതിഫലിക്കുന്നുണ്ട്. ഇതിനു തെളിവാണ് തുടക്കം മുതൽ തന്നെയുള്ള സിനിമയുടെ കളക്ഷൻ. ഇപ്പോഴിതാ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്.

റിലീസ് ചെയ്ത ദിവസം കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ തുടക്കമിട്ടത്. മൗത് പബ്ലിസിറ്റിലൂടെ പിന്നീടങ്ങോട്ട് കണ്ണൂർ സ്‌ക്വാഡ് കുതിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രം എന്ന നിലയില്‍ ആരാധകർക്കും 50 കോടി നേടി എന്ന വാർത്ത സന്തോഷം നൽകുന്നുണ്ട്.

നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. മമ്മൂട്ടിയെ കൂടാതെ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും കണ്ണൂര്‍ സ്‍ക്വാഡില്‍ അണിനിരക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here