നടുറോഡിൽ മകളുടെ ഭർത്താവിനെ ആക്രമിച്ചു; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ നരഹത്യാ ശ്രമത്തിന് കേസ്

0
217

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ മകളുടെ ഭര്‍ത്താവ് കൊളവയല്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പരാതി നല്‍കിയത്. കരുവളം അങ്കണവാടിക്ക് സമീപം വച്ച് ഭാര്യാ പിതാവ് തന്നെ ആക്രമിച്ചുവെന്നാണ്  ഷാഹുലിന്‍റെ പരാതി. കരുവളം അങ്കണവാടിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഡിഗിംങ് ഫോര്‍ക്ക് എടുത്ത്  അബ്ദുള്ള ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അബ്ദുല്ല ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാള്‍ നിലത്ത് വീഴുന്നതും വീഡയോയിൽ കാണാം.

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി. ഭാര്യ പിതാവ് തന്നെ മാരകമായി മർദ്ദിച്ചെന്നും ആക്രമണത്തിൽ താൻ ബോധരഹിതനായെന്നും ഷാബുൽ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാള്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മര്‍ദ്ദിച്ചുവെന്ന അബ്ദുല്ലയുടെ പരാതിയില്‍ ഷാഹുല്‍ ഹമീദിനെതിരേയും ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here